പേരൂര്‍ക്കട: പേരൂര്‍ക്കട, വികാസ് ഭവന് ഡിപ്പോകളില്‍നിന്ന് ആരംഭിക്കുന്ന പ്രിയദര്‍ശിനി ബസ് റൂട്ടുകളുടെ ഉദ്ഘാടനം പേരൂര്‍ക്കട ഡിപ്പോയില്‍ മന്ത്രി കെ. മുരളീധരൻ ഫ്ളാഗ് ഓഫ് ചെയ്തു. പേരൂര്‍ക്കടയില്‍നിന്ന് കിഴക്കേക്കോട്ട വഴി മലമുകള്‍ ഭാഗത്തേക്കും വികാസ് ഭവനില്‍നിന്ന് പട്ടം, കുന്നുകുഴി വാര്‍ഡുകളെ ബന്ധിപ്പിച്ചു കിഴക്കേക്കോട്ട, കണ്ണമ്മൂല, ചെമ്പഴന്തി, പോത്തന്‍കോട് ഭാഗത്തേക്കുമാണു പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം അധ്യക്ഷത വഹിച്ചു. പേരൂര്‍ക്കട, വികാസ് ഭവന് അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരായ ഗോപകുമാര്‍, ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബസ് സർവീസ് ആരംഭിച്ചു
ആറ്റിങ്ങൽ: കടയ്ക്കാവൂർനിന്ന് പ്രിയദർശനി ബസ് സർവീസ് ആരംഭിച്ചു. അഞ്ചുതെങ്ങ് പെരുമാതുറ കോവളം വിഴിഞ്ഞം പൂവാർവഴി പോകുന്ന ബസാണ് ആരംഭിച്ചത്. രമ്യ ഹരിദാസ് എംഎൽഎ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. സജികുമാർ അധ്യക്ഷത വഹിച്ചു. ഷിറാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ, റസൂൽ ഷാൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസാർ പെരുംകുളം, ജയന്തി കൃഷ്ണ, ജൂഡ് ജോർജ്, ജിജി, അസീന അൻസർ, ആകാശ്, അനു കടയ്ക്കാവൂർ, കൃഷ്ണകുമാർ കടയ്കാവൂർ, സുജിത്ത് എന്നിവർ പങ്കെടുത്തു.